Saturday
10 January 2026
21.8 C
Kerala
HomeKeralaഭാവനാ വിലാസങ്ങള്‍ എഴുതിപ്പിടിപ്പിച്ചോളു, ചരിത്രം വളച്ചൊടിക്കരുത്- വ്യാജ വാര്‍ത്തയ്ക്കെതിരെ എം സ്വരാജ്

ഭാവനാ വിലാസങ്ങള്‍ എഴുതിപ്പിടിപ്പിച്ചോളു, ചരിത്രം വളച്ചൊടിക്കരുത്- വ്യാജ വാര്‍ത്തയ്ക്കെതിരെ എം സ്വരാജ്

 

ഗൗരിയമ്മയുടെ മരണവേളയില്‍ സിപിഐ (എം) ന്റെ ശവമടക്ക് നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേര്‍ന്ന് ശ്രമിയ്ക്കുന്നതെന്ന് എം സ്വരാജ്. നിറം പിടിപ്പിച്ച കഥകള്‍ ആവോളം അടിച്ചിറക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ…..! എന്തൊക്കെ കള്ളങ്ങളാണിവര്‍ പറയുന്നത്. ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ … പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങള്‍ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നതെന്നും സ്വരാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതു കള്ളമാണ് ..
ഗൗരിയമ്മയുടെ മരണവേളയില്‍ സിപി ഐ (എം)ന്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേര്‍ന്ന് ശ്രമിയ്ക്കുന്നത്.
നിറം പിടിപ്പിച്ച കഥകള്‍ ആവോളം അടിച്ചിറക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ…..! എന്തൊക്കെ കള്ളങ്ങളാണിവര്‍ പറയുന്നത്. ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ … പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങള്‍ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത് ?
സി പി ഐ (എം) വിരുദ്ധത മാത്രം ലക്ഷ്യമാവുമ്ബോള്‍ ഭാവനകള്‍ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലില്‍ മുക്കിക്കൊല്ലുമ്ബോള്‍ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. 1987 ല്‍ തൃക്കരിപ്പൂരില്‍ നിന്നും സ: ഇകെ നായനാര്‍ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സി പി ഐ (എം )ല്‍ ഇല്ല. ഇതാണ് സത്യം.
ഭാവനാ വിലാസങ്ങള്‍ എഴുതിപ്പിടിപ്പിച്ച്‌ അഭിരമിച്ചോളൂ, പക്ഷേ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കൊല്ലരുത്.

RELATED ARTICLES

Most Popular

Recent Comments