തല കീഴ്‌പോട്ടാക്കി നടന്ന് നടന്ന് കാസര്‍കോട് സ്വദേശി അഷ്‌റഫ് ഏഷ്യാ റെക്കോര്‍ഡില്‍

0
71

 

കാസര്‍കോട്: ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി കാസര്‍കോട് സീതാംഗോളി സ്വദേശി അഷ്‌റഫ്.

അപ്പ് സൈഡ് ഡൗണ്‍ ലോട്ടസ് പൊസിഷനില്‍ 30 സെക്കൻഡ് കൊണ്ട് 14.44 മീറ്റര്‍ സഞ്ചരിച്ചാണ് രണ്ട് റെക്കോര്‍ഡുകളിലും ഇടം നേടിയത്. കരാട്ടെ അധ്യാപകനും കരാട്ടെ ആന്റ് ഫിറ്റ്‌നസ്സ് ട്യുടോറിയല്‍ എന്ന യുട്യൂബ് ചാനലും നടത്തുകയാണ് അഷ്‌റഫ്.

2018ല്‍ നെതര്‍ലാന്റ്‌സില്‍ നടന്ന വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഷ്‌റഫ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കൂടാതെ ഒമ്പത് പ്രാവശ്യം ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.