ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ 12 അംഗ കര്‍മസമിതി രൂപീകരിച്ച്‌ സുപ്രീംകോടതി

0
71

രാജ്യത്ത് ഓക്‌സിജന്‍ ലഭ്യതയും വിതരണവും ഉറപ്പാക്കാന്‍ 12 അംഗ കര്‍മ സമിതിയെ നിയോഗിച്ച്‌ സുപ്രീംകോടതി. മരുന്നുകളുടെ ലഭ്യതയും വിതരണവും സമിതി ഉറപ്പു വരുത്തും. രാജ്യത്തുടനീളമുള്ള ഓക്സിജന്‍ വിതരണം സംബന്ധിച്ച്‌ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിനും സുപ്രീംകോടതിയിലും സമര്‍പ്പിക്കും. ക്യാബിനറ്റ് സെക്രട്ടറിയാണ് സമിതിയുടെ കണ്‍വീനര്‍.
പശ്ചിമ ബംഗാള്‍ ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഭാബതോഷ് ബിശ്വാസ്, മേദാന്ത ആശുപത്രി എംഡിയും ചെയര്‍പേഴ്സണുമായ ഡോ നരേഷ് ട്രെഹാന്‍ തുടങ്ങിയവരാണ് ദേശീയ ദൗത്യസംഘത്തിലെ അംഗങ്ങള്‍. രണ്ട് അംഗങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നാണ്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് സമിതിയെ നിയമിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ സമിതി പ്രവര്‍ത്തനം ആരംഭിക്കും. ഓക്‌സിജന്‍ ഓഡിറ്റ് നടത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.