പെട്രോളിനും ഡീസലിനും ഇന്നും വില വർധനവ്

0
75

 

കോവിഡ് കാലത്ത് ജനങ്ങളെ പ്രതിസന്ധിയിലാക്കി ഇന്ധന വിലവർധന വീണ്ടും തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് വില.

കൊച്ചിയിൽ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് വില.അഞ്ച് ദിവസംകൊണ്ട് പെട്രോളിനും ഡീസലിനും ഒന്നര രൂപയോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈയിടെയായി തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനത്തിന് രാജ്യത്ത് വില വർധിക്കുകയാണ്.