ഇന്ത്യയിലെ പുതിയ വൈറസ് ആകുലത ഉണർത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0
107

രാജ്യത്ത് പടരുന്ന പുതിയ വകഭേദം ആകുലതയുണർത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയിൽ പടരുന്നത്. ഇത് ആദ്യത്തേതിനേക്കാൾ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

3,70,000 കൊവിഡ് കേസുകളാണ് തിങ്കളാഴ്‌ച മാത്രം പുതുതായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ‌്തത്. 3700 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാൾ എത്രയോ കൂടുതലാണ് യഥാർത്ഥ സ്ഥിതിയെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്