Monday
12 January 2026
23.8 C
Kerala
HomeEntertainmentനെറ്റ്ഫ്ളിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാളചിത്രം ‘നായാട്ട്’

നെറ്റ്ഫ്ളിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാളചിത്രം ‘നായാട്ട്’

നെറ്റ്ഫ്ളിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മലയാളചിത്രം ‘നായാട്ട്’.ഏപ്രില്‍ 8ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്നലെയാണ് നെറ്റ്ഫ്ളിക്സില്‍ എത്തിയത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ ‘ജോസഫി’ന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

RELATED ARTICLES

Most Popular

Recent Comments