Saturday
10 January 2026
19.8 C
Kerala
HomeKeralaഗൗരിയമ്മയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടം: സിപിഐ എം

ഗൗരിയമ്മയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടം: സിപിഐ എം

കെ ആർ ഗൗരിയമ്മയുടെ നിര്യാണം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാർക്കൊപ്പം സ്ഥാനമുള്ള വനിതാ നേതാവാണ് കെ ആർ ഗൗരിയമ്മ.

കടുത്ത പൊലീസ് പീഢനങ്ങളും ജയിൽ വാസവും അവർക്ക് അനുഭവിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വത്തിൽ 1957ൽ അധികാരത്തിലെത്തിയ മന്ത്രിസഭയിലെ റവന്യു മന്ത്രി എന്ന നിലയിൽ കേരളത്തിലെ കാർഷിക പരിഷ്‌കരണ നിയമത്തിന് തുടക്കം കുറിക്കാൻ അവർക്ക് കഴിഞ്ഞു.

ദീർഘകാലം നിയമസഭാഗംമായിരുന്ന കെ.ആർ.ഗൗരിയമ്മ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിതകൂടിയാണ്. ആ നിലയിൽ തന്നെ ഏൽപ്പിച്ച പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ ഗൗരിയമ്മയ്ക്കായി.

ജീവിതാന്ത്യം വരെ പുരോഗമന മൂല്യങ്ങളാണ് കെ ആർ ഗൗരിയമ്മ ഉയർത്തിപ്പിടിച്ചത്. പാവപ്പെട്ടവരോട് അവർ നിറഞ്ഞ പ്രതിബന്ധത പുലർത്തിയെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

RELATED ARTICLES

Most Popular

Recent Comments