Sunday
11 January 2026
24.8 C
Kerala
HomeEntertainmentനടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്നടൻ ജോക്കർ തുളസി (80) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലർച്ചയോട് മരണം സംഭവിക്കുകയുമായിരുന്നു.

1976 ൽ പുറത്തിറങ്ങിയ ഉൻഗളിൽ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ജോക്കർ തുളസി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴാച്ചി, വാണിറാണി, ഇലൈൻഗർ അനി, ഉടൻ പിരപ്പ്, സിന്ധുബാദ്, നീല കുയിൽ (തമിഴ്), കട്ട പഞ്ചായത്ത്, പുരുഷൻ പൊണ്ടാട്ടി, രക്ഷക തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കൂടാതെ ഒട്ടനവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

RELATED ARTICLES

Most Popular

Recent Comments