‘മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിനടക്കുന്നു, താങ്കള്‍ കാണുന്നത് സെന്‍ട്രല്‍ വിസ്ത മാത്രം’; മോഡിയെ വിമർശിച്ച് രാഹുല്‍

0
65

ഗംഗ നദിയില്‍ മൃതദേഹങ്ങള്‍ ഒഴികിനടക്കുന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഗാംഗേയടക്കമുള്ള നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാരെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
‘നദികളിലൂടെ എണ്ണമറ്റ മൃതദേഹങ്ങള്‍ ഒഴുകി നടക്കുകയാണ്. ആശുപത്രികളില്‍ മൈലുകളോളം നീണ്ട ക്യൂ. ജീവന്‍ രക്ഷിക്കാനുള്ള അവകാശങ്ങള്‍ വരെ എടുത്തുമാറ്റി. സെന്‍ട്രല്‍ വിസ്തയല്ലാതെ മറ്റൊന്നും കാണാന്‍ സാധിക്കാത്ത നിങ്ങളുടെ കണ്ണട എടുത്തു മാറ്റൂ.’ രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹൂല്‍ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.