സിഐടിയു നേതാവ്‌ രഞ്ജന നിരുള കോവിഡ് ബാധിച്ച് മരിച്ചു

0
93

സിഐടിയു വർക്കിംഗ്‌ കമ്മിറ്റി അംഗവും മുൻ ട്രഷററുമായിരുന്ന രഞ്ജന നിരുള അന്തരിച്ചു. ആശാ വർക്കർമാരുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനർ കൂടിയായ രഞ്ജന കോവിഡ് ബാധിച്ച് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി 11 മണിയോടെയാണ്‌ അന്ത്യം. ആൾ ഇന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ കമ്മിറ്റിയംഗമായിരുന്നു.