സാഹിത്യകാരൻ മണിയൂർ ഇ ബാലൻ അന്തരിച്ചു

0
62

സാഹിത്യകാരനും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്. ഇന്ന് പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം. ചുടല, ഇവരും ഇവിടെ ജനിച്ചവർ, എത്രയും പ്രിയപ്പെട്ടവർ,തെരുവിന്റെ തീപ്പൊരി ,ചങ്കൂറ്റം, മുന്നേറ്റം തുടങ്ങിയവ പ്രധാന നോവലുകളാണ്. ആനുകാലികങ്ങളിൽ ഉൾപ്പടെ നിരവധി കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.