ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റി; ഹൈദരാബാദിൽ ഏഴ് കോവിഡ് രോഗികള്‍ പ്രാണവായു കിട്ടാതെ മരിച്ചു

0
76

ഓക്സിജനുമായി വന്ന ടാങ്കർ ലോറിക്ക് വഴിതെറ്റി, ചികിത്സയിലായിരുന്ന ഏഴ് കോവിഡ് രോഗികൾ പ്രാണവായു കിട്ടാതെ പിയടഞ്ഞുമരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദിൽ സർക്കാർ നിയന്ത്രണത്തിലുള്ള കിങ് കോട്ടി ആശുപത്രിയിലാണ് ഓക്‌സിജന്‍ ലഭിക്കാതെ ഏഴു കോവിഡ് രോഗികള്‍ മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റിയതാണ് അപകടത്തിന് കാരണം. യഥാസമയം ഓക്സിജൻ ലഭിക്കാത്തതാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ മരണത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച വൈകിട്ടോടെ രോഗികള്‍ക്ക് നല്‍കുന്ന ഓക്‌സിജന്റെ സമ്മര്‍ദം കുറഞ്ഞതായി കണ്ടെത്തിയതോടെയാണ് ഓക്സിജൻ നിറക്കാൻ നിർദ്ദേശമുണ്ടായത്. എന്നാൽ, ഓക്‌സിജനുമായി ആശുപത്രിയിലേക്ക് വന്ന ടാങ്കറിന് വഴിതെറ്റുകയായിരുന്നു. ഹൈദരാബാദിലെ നാരായന്‍ഗുഡ പൊലീസ് ഉടന്‍ ഓക്‌സിജന്‍ ടാങ്കര്‍ കണ്ടെത്തി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഏഴുപേര്‍ മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.