തെലുങ്ക്​ നടനും മാധ്യമ പ്രവര്‍ത്തകനുമായ ടി എന്‍ ആര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

0
58

പ്രമുഖ തെലുങ്ക്​ നടനും​ യൂട്യൂബ്​ അവതാരകനും സിനിമ മാധ്യമ പ്രവര്‍ത്തകനുമായ തുമ്മല നരസിംഹ റെഡ്ഡി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. മഹേഷിന്‍റെ പ്രതികാരം തെലുങ്ക്​ റീമേക്കായ ഉമ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്​, ഫലക്​നുമ ദാസ്​, ജോര്‍ജ്​ റെഡ്ഡി, തുടങ്ങിയ സൂപ്പര്‍ ഹിറ്റ്​ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്​. സെലിബ്രിറ്റി അഭിമുഖങ്ങള്‍ നടത്തുന്ന ‘ഫ്രാങ്ക്​ലി വിത്​ ടി എന്‍ ആര്‍ എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​ നരസിംഹ റെഡ്ഡി പ്രശസ്​തനാകുന്നത്​.