വാ​ക്സി​ൻ ന​യ​ത്തി​ൽ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​രു​ത്: കേ​ന്ദ്രം

0
129

രാജ്യത്തിന്റെ കോവിഡ് വാക്‌സിൻ നയത്തിൽ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണ്.

എന്നാൽ വാക്സിൻ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവർക്കും ഒരേ സമയം വാക്സിൻ ലഭ്യമാക്കാൻ കഴിയില്ല. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ വിലയിൽ വാക്സിൻ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.

അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുൻനിർത്തി നയങ്ങൾ രൂപീകരിക്കാൻ വിവേചന അധികാരം ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.സംസ്ഥാന സർക്കാരുകൾ, വിദഗ്ദ്ധർ, വാക്സിൻ നിർമ്മാതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് വാക്സിൻ നയം രൂപീകരിച്ചത്.

പക്ഷപാതരഹിതമായി വാക്സിൻ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്സിൻ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്ക് അനുസൃതമാണ് നയം.

ഈ വ്യാപ്തിയിൽ മഹാമാരി നേരിടുമ്പോൾ കോടതിയുടെ ഇടപെടൽ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്സിക്യുട്ടീവ് നയങ്ങൾ രൂപീകരിക്കുന്നത്. എക്സിക്യുട്ടീവിന്റെ പ്രാപ്തിയിൽ വിശ്വസിക്കണമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.