അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കൊവിഡ്

0
76

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ന്‍ രം​ഗ​സ്വാ​മി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിലാണ് എൻ രംഗസ്വാമി അധികാരമേറ്റത്.      വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യി രം​ഗ​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊവി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഇതേതുടർന്ന് ല​ഫ്റ്റ​ന​ന്റ് ഗ​വ​ര്‍​ണ​ര്‍ അ​ട​ക്കം 40 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാണ്.

71 കാരനായ എൻ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് ഇതു നാലാം തവണയാണ്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും മുതിർന്ന നേതാക്കളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.