തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌ എട്ട് മാസം ഗര്‍ഭിണിയായ ഡോക്​ടറും രണ്ടു നഴ്​സുമാരും മരിച്ചു

0
65

തമിഴ്​നാട്ടില്‍ കോവിഡ്​ വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം എട്ടുമാസം ഗര്‍ഭിണിയായ ഡോക്​ടറും രണ്ടു നഴ്​സുമാരും ഉള്‍പ്പെടെ​ മൂന്നു ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്​ടറായ ഷണ്മുഖപ്രിയ (32) ആണ്​ കോവിഡ്​ ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചത്. എട്ടു മാസം ഗര്‍ഭിണിയായിരുന്നതിനാല്‍​ പ്രതിരോധ വാക്​സിന്‍ സ്വീകരിച്ചിരുന്നില്ല. ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഡോക്ടര്‍ക്ക് രോഗബാധയുണ്ടായത്. പത്ത് ദിവസം മുമ്പാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മധുരൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്​സായ പ്രേമ (52), ചെന്നൈയിലെ രാജീവ്​ ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്​സായ ഇന്ദ്ര (34) എന്നിവരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കവെ മരിച്ചത്.