സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

0
84

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും കേരള കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് തീരങ്ങളിലും സാധ്യതയുണ്ടെന്നും ശക്തമായി കാറ്റ് മണിക്കൂറില്‍ പരമാവധി 50 കി.മി വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.