
രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല.
ഫലപ്രഖ്യാപനം വന്നതോടെയാണ് വീണ്ടും വില വർധനയുണ്ടായത്. ഒരു വർഷത്തിനിടെ രാജ്യത്ത് 20 രൂപയുടെ വർധനവാണ് ഉണ്ടായത
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 ഇന്നത്തെ വില.