സ്വാതന്ത്ര്യസമരസേനാനി ചെറ്റച്ചൽ ശേഖർജി അന്തരിച്ചു

0
54

 

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ചെറ്റച്ചൽ ശേഖർജി അന്തരിച്ചു. വിതുര പരപ്പാറ കണ്ണങ്കര വീട്ടിലായിരുന്നു അന്ത്യം. 96 വയസായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിൽ സജീവമായിരുന്നു ശേഖർജി. ശേഖർജി മകൾ നളിനകുമാരിയോടൊപ്പമായിരുന്നു താമസം. രാഷ്ട്രപതിയുടെ ആദരവ് ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഭാര്യ കമലമ്മ മൂന്നു ദിവസം മുമ്പാണ് മരിച്ചത്. മകൾ കോവിഡ് ബാധ്യതയായി ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയശേഷം അടുത്തിടെയാണ് വീട്ടിൽ എത്തിയത്. കോവിഡ് പരിശോധനക്കായി ശേഖർജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനാഫലം ലഭിച്ചശേഷം ചൊവ്വാഴ്ചയായിരിക്കും സംസ്കാരം.