കോവിഡ്​ ഭീതിയിലും സമരവീര്യം കൈവിടാതെ കർഷകർ; ​ഡൽഹിയിലേക്ക്​ മാർച്ചിന്​ ഒരുങ്ങുന്നു

0
80

രാജ്യമെങ്ങും കോവിഡ്​ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കെ, നിലനിൽപിനായുള്ള പോരാട്ടം ശക്​തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്​ കർഷക പ്ര​േക്ഷാഭകർ. വിവിധ സംസ്​ഥാനങ്ങൾ ലോക്​ഡൗൺ ഏർപ്പെടുത്തിയിട്ടും ഇവരുടെ പോരാട്ടവീര്യത്തിന്​ ഒട്ടും കുറവ്​ വന്നിട്ടില്ല.

കോവിഡ്​ പ്രോ​ട്ടോക്കോൾ പാലിച്ച്​ സമരം തുടരുമെന്ന്​​ സംയുക്​ത കിസാൻ മോർച്ച ഭാരവാഹികൾ അറിയിച്ചു. കോവിഡ് വാക്സിനേഷന് തങ്ങൾ തയ്യാറാണെന്നും എന്നാൽ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ഇവർ നേരത്തെ വ്യക്​തമാക്കിയിരുന്നു.