മധ്യപ്രദേശില്‍ വ്യാജ റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ തട്ടിപ്പ്: വിഎച്ച്പി നേതാവിനെതിരെ കേസ്

0
67

മധ്യപ്രദേശിലെ ജബല്‍പൂരില്‍ വ്യാജ റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിഎച്ച്പി നേതാവ് അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. ജബല്‍പൂരിലെ വിഎച്ച്പി പ്രസിഡന്റും സിറ്റി ആശുപത്രി ഉടമയുമായ സരബ്ജീത് സിങ് മോക്ക, ആശുപത്രി മാനേജര്‍ ദേവേന്ദ്ര ചൗരാസിയ, ഫാര്‍മ കമ്പനി ഡീലര്‍ സ്വപന്‍ ജെയിന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. സംഭവത്തിൽ സ്വപന്‍ ജെയിനെ സൂറത്ത് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഉപ്പും ഗ്ലൂക്കോസും ചേര്‍ത്ത വ്യാജ മരുന്ന് റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഒന്നിന് 40,000 രൂപ വരെ ഈടാക്കിയാണ് ഇവര്‍ വിറ്റത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.