എറണാകുളത്ത് കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കും

0
72

 

കേരളത്തിൽ ഏറ്റവും കോവിഡ് കൂടിയ ജില്ലയായ എറണാകുളത്ത് കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാനുള്ള നിർദ്ദേശം നൽകി ജില്ലാ കളക്ടർ.

കൂടാതെ 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ച് 1000 കിടക്കകൾ തയ്യാറാക്കാനും നടപടികൾ ആരംഭിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡോമിസിലിയറി കെയർ സെന്ററോ എഫ്എൽടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്നാണ് കളക്ടർ നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്. രോഗികളുടെ വർധനവ് കൂടുന്ന സാഹചര്യത്തിൽ ഓക്‌സിജൻ ബെഡുകൾ കൂടുതലായി സജ്ജീകരിക്കുകയാണ്. ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ റിഫൈനറി സ്‌കൂളിൽ തയാറാക്കുന്ന 500 ഓക്‌സിജൻ ബഡുകൾക്കു പുറമേ 1000 ഓക്‌സിജൻ ബെഡുകൾ കൂടി തയാറാക്കും.

15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ചാണ് 1000 കിടക്കകൾ തയ്യാറാക്കുക. ഇത്കൂടാതെ അഡ്‌ലക്‌സിൽ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്‌സുമാരെയും ഇരുന്നൂറ് ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും.