അനാവശ്യമായി പുറത്തിറങ്ങരുത്, ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രി

0
70

ലോക്ക്ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണം ശക്തമായി നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ജനം ക്രിയാത്മകമായി പ്രതികരിക്കുന്നുവെന്നും ബഹുജനത്തില്‍ നിന്ന് വലിയ സഹകരണം കിട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. മരണം പോലുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംവിധാനമുണ്ട്. അവശ്യ സാധനം വാങ്ങാന്‍ പുറത്തിറങ്ങാം. എന്നാല്‍ ഈ ഇളവ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.