സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികില്‍സ നിരക്ക് ഏകീകരിച്ചു; ജനറല്‍ വാര്‍ഡില്‍ 2645 രൂപ

0
116

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികില്‍സ നിരക്ക് ഏകീകരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ വാര്‍ഡില്‍ പരമാവധി ഈടാക്കേണ്ട തുക 2645, എന്‍എബിഎച്ച(ദേശീയ അംഗീകാരമുള്ള) അംഗീകൃത ആശുപത്രിയില്‍ 2910 രൂപ.
എച്ച്‌ഡിയു(ഉയര്‍ന്ന പിരിശോധന) നിരക്ക് എന്‍എബിഎച്ച്‌ അംഗീകൃത ആശുപത്രികളില്‍ 4175രൂപയും, മറ്റിടങ്ങളില്‍ 3795 രൂപയുമാണ്. ഐസിയുവിന് എന്‍എബിഎച്ച്‌ അംഗീകൃത ആശുപത്രികളില്‍ 7800 രൂപയും മറ്റു ആശുപത്രികളില്‍ 8580 രൂപയുമാണ്. വെന്റിലേറ്റര്‍ ഐസിയുവിന് എന്‍എബിഎച്ച്‌ അംഗീകൃത ആശുപത്രികളില്‍ 13,800 രൂപയും മറ്റു ആശുപത്രികളില്‍ 15180 ആണ്.
ജനറല്‍ വാര്‍ഡില്‍ ഒരു ദിവസം രണ്ട് പിപിഇ കിറ്റും ഐസിയുവില്‍ അഞ്ചെണ്ണവുമാണ് ഉപയോഗിക്കുന്നത്. പിപിഇ കിറ്റിന് വിപണവില മാത്രമേ ഈടാക്കാവൂ. റെംഡിസിവര്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ മരുന്നുകള്‍ മിനിമം നിരക്കില്‍ ഉള്‍പ്പെടില്ല. സിടി സ്‌കാനും, എച്ച്‌ആര്‍സിടിയും മിനിമം നിരക്കില്‍ ഉള്‍പ്പെടില്ല. മറ്റു മരുന്നുകള്‍ക്കും പരമാവധി വിപണി നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് അധിക തുകയുടെ പത്തു ഇരട്ടി പിഴ ചുമത്തും. ഓക്സിമീറ്റര്‍ പോലുള്ള അവശ്യ ഉപകാരങ്ങള്‍ക്കും അധിക നിരക്ക് ഈടാക്കരുത്.ആശുപതികളെ മുന്‍കൂറായി പണം വാങ്ങാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.