കൊവിഡ് വ്യാപനം ; കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു

0
99

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഇന്നു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2019 ലെ പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു.

തുടര്‍ന്ന് സോണിയാഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയാണ്. ജൂണ്‍ 23ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു മധുസൂദന്‍ മിസ്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.