BREAKING…ത്രിപുരയില്‍ സിപിഐ എം പി ബി അംഗം മണിക്ക് സര്‍ക്കാരിനെ ബിജെപിക്കാർ ആക്രമിച്ചു

0
74

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാരിനെ ബിജെപി-സംഘപരിവാറുകാർ ആക്രമിച്ചു. കഴിഞ്ഞ ദിവസം ബിജെപി-സംഘപരിവാർ പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയ ത്രിപുരയിലെ ശാന്തി ബസാര്‍ സന്ദര്‍ശിക്കവെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ മണിക് സർക്കാരിനെയും പ്രതിപക്ഷ ഉപനേതാവായ ബാദല്‍ ചൗധരിയെയും സംഘപരിവാർ-ബിജെപി സംഘം ആക്രമിച്ചത്. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മണിക് സര്‍ക്കാരിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുന്നതും സിപിഐ എം പുറത്തുവിട്ട വീഡിയോയില്‍ കാണാം. പൊലീസ് മണിക്സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു.
കാള്‍ മാര്‍ക്‌സിന്റെ ജന്മവാര്‍ഷികം ആചരിച്ച മെയ് അഞ്ചിന് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ സംഘപരിവാര്‍ ആക്രമിച്ചിരുന്നു. അക്രമസംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.