സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ 72 പഞ്ചായത്തുകള്‍

0
76

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 300 ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിനു മുകളിലാണ്. 500 മുതല്‍ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

എറണാകുളകത്ത് 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുകളുള്ള (ടിപിആര്‍) 19 പഞ്ചായത്തുകളുണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തുടരുകയാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തണം. മറ്റു ജില്ലകളില്‍ പതുക്കെ കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.