‘എന്റെ അനിയനെ ട്രോളിയാല്‍… 17 വര്‍ഷമായി കേന്ദ്രസര്‍വീസിലുണ്ട് ഞാന്‍, പണികൊടുത്തിരിക്കും’; ശ്രീജിത്ത് പണിക്കരുടെ സഹോദരന്റെ ഭീഷണി സന്ദേശം പുറത്ത്

0
117

അശ്ലീലച്ചുവയോടെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റുകള്‍ ഇടുകയും വ്യാജപ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്ന തീവ്ര സംഘപരിവാർ പ്രചാരകൻ ശ്രീജിത്ത് പണിക്കാരെ വിമർശിച്ച ആൾക്കെതിരെ ഭീഷണി മുഴക്കി ശ്രീജിത്ത് പണിക്കരുടെ സഹോദരൻ. ‘എന്റെ അനിയനെ ട്രോളിയാല്‍ പണികൊടുത്തിരിക്കും’ എന്ന ഭീഷണി സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. അജീഷ് ലാല്‍ എന്നയാളാണ് ശ്രീജിത്തിന്റെ സഹോദരന്‍ അജിത്കുമാര്‍ മെസഞ്ചറിലൂടെ തനിക്കയച്ച ഭീഷണി ചാറ്റ് പുറത്തുവിട്ടത്. താന്‍ 17 വര്‍ഷമായി ആംഡ് ഫോഴ്സ് ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥനാണെന്നും അനിയനെ ട്രോളിയാല്‍ പണി കൊടുത്തിരിക്കുമെന്നാണ് അജിത് കുമാര്‍ അജീഷിനെ ഭീഷണിപ്പെടുത്തിയത്. ഔദ്യോഗിക പദവി ഉപയോഗിച്ച് ഇയാള്‍ എത്രയോ സാധാരണപ്പെട്ട മനുഷ്യരെ ഇങ്ങനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകണമെന്നും ഭയന്ന് പോയ എത്രയോ പേര്‍ അക്കൗണ്ട് തന്നെ പൂട്ടി ഒതുങ്ങി നിന്നിട്ടുണ്ടാകുമെന്നും അജീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അജിതും അജീഷുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. അജീഷ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്പ്രിംഗ്ളര്‍ വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് പണിയകരുടെ സഹോദരന്‍ (അങ്ങനെയാണ് എന്ന് അവകാശപ്പെടുന്നയാള്‍) ഇന്‍ബോക്‌സില്‍ തന്തയ്ക്കു വിളിച്ചുകൊണ്ട് മെസ്സേജ് അയയ്ക്കുന്നത്. എന്നെയങ്ങ് എന്തോ ചെയ്ത് കളയും എന്ന മട്ടിലുള്ള സംസാരം മുഴുവനും കേട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വന്ന ഇടവും, പറഞ്ഞയാളും മാറിപ്പോയി എന്ന് മനസ്സിലാകുന്നത്. അന്ന് തോന്നിയതാണ് നാട്ടുകാരുടെ തന്തമാരോട് കുടുംബത്തോട് ഒക്കെ എന്തോ ഒരു കരുതല്‍ ആണ് ഈ മനുഷ്യന്മാര്‍ക്ക്. ആള് പറയുന്നത് ’17 വര്‍ഷം ആയി സെന്‍ട്രല്‍ armed ഫോഴ്സ് ഇന്റലിജന്‌സില്‍ ജോലി ചെയ്യുന്നെന്നും ഒരു നേതാവിനെയും നോക്കാതെയുള്ള പ്രവര്‍ത്തനം ആണ്, പൊക്കി പണി കൊടുക്കണം എങ്കില്‍ കൊടുത്തിരിയ്കും’ എന്നാണ്.
അപ്പൊ ഞാന്‍ തിരികെ ചോദിച്ചു ‘ഔദ്യോഗിക കാര്യങ്ങള്‍ ഉപയോഗിച്ച് വിമർശിക്കുന്നവർക്ക് പണി കൊടുക്കും എന്നാണോ പറയുന്നതെന്ന്’. ഉടന്‍ തന്നെ ചേട്ടന്‍ ഒന്ന് അയഞ്ഞിട്ട് പറയുവാണ് ‘അതും ഇതും ആയി ബന്ധമില്ല, ഒരുത്തനെയും പേടിച്ച് ഒളിയ്ക്കില്ല എന്നാണ് ഉദ്ദേശിച്ചത്’ എന്ന്
ഉടന്‍ തന്നെ അബദ്ധം മനസ്സിലായ ചേട്ടന്‍ ചാറ്റ് ഡിലീറ്റ് ചെയ്യുന്നു.. അന്നേരം തന്നെ ഞാന്‍ പറഞ്ഞു ‘ഡിലീറ്റ് ചെയ്യണ്ട ചേട്ടാ സ്‌ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട് എന്ന്’ പാവം ഞാന്‍ ല്ലേ.. ?????? ആള് പിന്നെ വളരെ മാന്യമായി സംസാരിച്ച് അവസാമിപ്പിയ്ക്കുകയും പറ്റിയ അബദ്ധം നന്നേ മെഴുകി വൃത്തിയാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. എന്നോട് ഒരു ഉപദേശവും തന്നു. സ്‌ക്രീന്‍ ഷോട്ട് ഒന്നും ഇടത് ഗ്രൂപ്പില്‍ ഇടരുത്, അത് ഞാന്‍ അറിയും എന്ന്. അറിഞ്ഞാല്‍ മലര്‍പൊടി ആണെന്ന് ഇതുവരെ ചേട്ടന് മനസ്സിലായിട്ടില്ല.
ഇവനൊക്കെ കൂടെ എത്രയോ സാധാരണപ്പെട്ട മനുഷ്യരെ ഇങ്ങനെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടാകണം. അനിയന്റെ വിടുവായത്തരത്തിന് എതിരെ പ്രതികരിച്ചാല്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എങ്ങനെയൊക്കെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടാകണം. ഭയന്ന് പോയ എത്രയോ പേര്‍ അകൗണ്ട് തന്നെ പൂട്ടി ഒതുങ്ങി നിന്നിട്ടുണ്ടാകണം.
ശ്രീജിത്ത് ചേട്ടാ.. കുടുംബത്തോടെ നാട്ടുകാരുടെ തന്തയ്ക്കു വിളിയ്ക്കാന്‍ ഇറങ്ങിയത് സ്വന്തം ചേട്ടന്റെ ഔദ്യോഗിക പദവിയുടെ പിന്‍ബലത്തില്‍ ആണെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ല. ശ്രീജിത്തിന്റെ ചേട്ടനോട് പറയട്ടെ.. നിങ്ങള്‍ സംരക്ഷിയ്ക്കാന്‍ വെമ്പല്‍ കൊണ്ട പുന്നാര അനിയന്‍ എന്നെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചതാണ്. കാരണം നിങ്ങളുടെ പുന്നാര അനിയന്‍ പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ പോലും റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളായി പോയതുകൊണ്ട്. നിങ്ങള്‍ അടക്കമുള്ള സാമൂഹിക മാലിന്യങ്ങളെ തുറന്നു കാട്ടുക തന്നെ വേണം. അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഇതുപോലുള്ള മനോവൈകൃതവും വെച്ചുകൊണ്ട് നാളെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ഉളുപ്പും ഇല്ലാതെ വോട്ട് ഇരന്നു എന്ന് വരും. അന്ന് ജനങ്ങള്‍ മുഖത്ത് നോക്കി കാര്‍ക്കിച്ച് തുപ്പിയെന്ന് വരും.!
അന്ന് ചേട്ടന്‍ പറഞ്ഞത് തനിയ്‌ക്കോ ശ്രീജിത്തിനോ കുടുംബത്തിനോ സംഘപരിവാറും ആയി യാതൊരു മുള്ളി തെറിച്ച ബന്ധവും ഇല്ലെന്നാണല്ലോ. എന്നാല്‍ നിലപാടുകള്‍ മുഴുവനും അവര്‍ക്ക് അനുകൂലം. അതിന്റെ ഗുഡ്ഡന്‍സ് എങ്ങനെയാണ്. കുടുംബത്തോടെ ജനങ്ങള്‍ പൊട്ടന്മാര്‍ എന്നാണോ ധരിച്ചു വെച്ചിരിയ്ക്കുന്നത്.
NB: ഇതൊക്കെ നടന്നിട്ട് ഒരു കൊല്ലത്തിന് മുകളില്‍ കഴിഞ്ഞു.. അന്ന് തന്നെ സകല സ്‌ക്രീന്‍ ഷോട്ടും ഡ്രൈവില്‍ കയറ്റി ഇടുകയും ചെയ്തു. ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില് ആ ബൈക്കില്‍ ഒരു ജീവന്‍ രക്ഷിയ്ക്കാന്‍ ഓടിയ ഓട്ടം ഉണ്ടല്ലോ അതിനെ പോലും ഇങ്ങനെ കാണാന്‍ മാത്രം അറിയാവുന്ന മാനസിക വൈകൃതങ്ങളെയും കണ്ടില്ലെന്ന് നടിയ്‌ക്കേടി വരും. അതിന് തല്‍ക്കാലം മനസ്സില്ല.