ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യൻ ഗുസ്തി വനിതാ താരം സീമ ബിസ്ല

0
88

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യൻ ഗുസ്തി വനിതാ താരം സീമ ബിസ്ല. 50 കിലോഗ്രാം വിഭാഗത്തിൽ ബൾഗേറിയയിൽ നടന്ന ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന്റെ ഫൈനലിലെത്തിയതോടെയാണ് സീമ യോഗ്യത നേടിയത്.

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന നാലാമത്തെ വനിതാ ഗുസ്തി താരമാണ് സീമ.വിനേഷ് ഫോഗട്ട്, അൻഷു മാലിക്, സോനം മാലിക് എന്നിവരാണ് നേരത്തേ യോഗ്യത നേടിയ താരങ്ങൾ.നാല് ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ ഒളിമ്പിക്‌സ് യോഗ്യത നേടുന്നത് ഇതാദ്യമാണ്. 2016 ഒളിമ്പിക്‌സിൽ മൂന്ന് വനിതാ ഗുസ്തി താരങ്ങൾ യോഗ്യത നേടിയിരുന്നു.