അനാവശ്യ പാസ് അപേക്ഷകൾ അനുവദിക്കില്ല ; അത്യാവശ്യക്കാർക്ക്‌ മാത്രമെന്ന്‌ പൊലീസ്‌

0
81

ലോക്ക് ഡൗൺ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ പൊലീസ് പരിശോധന കർശനമായി തുടരുന്നതിനിടെ പാസിന് വേണ്ടി വൻ തിരക്ക്. 25000 അപേക്ഷകൾ നിരസിച്ചു. നിലവിലെ മാനദണ്ഡം അനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. പരിശോധനയിൽ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ് നിരസിക്കുന്നത്.

ജില്ലാ പൊലീസ് മേധാവികളുടെ വെബ്സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാൽ സൈറ്റിൽ വൻ തിരക്കാണ്. അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് പാസിനുപകരം തിരിച്ചറിയൽ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും.

കൂലിപണിക്കാർ, ദിവസവേദനക്കാർ എന്നിവർക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്‌ക് സ്വന്തം നിലയ്ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ ലോക്ഡൗൺ ഇളവുകൾ ലഭിച്ച മറ്റ് തൊഴിൽ മേഖലയിൽപ്പെട്ടവർക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങൾക്കും പാസിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.