സമ്പൂർണ ലോക്ക്ഡൗൺ തുടരുന്നു , ഇന്നുമുതൽ യാത്ര പാസ് നിർബന്ധം

0
159

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുന്നു. ഇന്ന് മുതൽ തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് പാസ് നിർബന്ധമാണ്.ഇന്നും ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

ചെക്ക്‌പോസ്റ്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തി വിടുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകി തുടങ്ങി. അപേക്ഷകരുടെ വിവരങ്ങൾ അതത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്.

അവശ്യ സർവീസ് ആണെങ്കിലും ഓഫീസ് തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് പാസിനായി അപേക്ഷിക്കാം. ജില്ല വിട്ടുള്ള അവശ്യ യാത്രികർക്ക് ഇ-പാസ് വേണം. പാസ് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ പൊലീസുകാരെ കാണിക്കാം.

അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ലോക്ക്ഡൗണിന്റെ ആദ്യ ദിവസമായ ഇന്നലെ ജനങ്ങൾ സഹകരിക്കുന്ന കാഴ്ചയാണ് കണ്ടത്.