വര്‍ഗീയപാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധ:പതിച്ചു: ജസ്റ്റിസ് കെമാല്‍ പാഷ

0
68

മുസ്ലിംലീഗിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാല്‍ പാഷ. വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധപതിച്ചുവെന്ന് കെമാല്‍ പാഷ കുറ്റപ്പെടുത്തി. ലീഗ് കോണ്‍ഗ്രസിനൊരു ബാധ്യതയാണ്. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. മരിച്ച പെണ്‍കുട്ടിയുടെ പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച്‌ യാതൊരു കണക്കുമില്ല. അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല. മുസ്ലിംലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
തുടര്‍ഭരണം ഉറപ്പിക്കാനായത് പിണറായി വിജയന്റെ കഴിവാണ്. തെരഞ്ഞെടുപ്പ് സമയത്ത് പിണറായി സ്വന്തമായി എടുത്ത തീരുമാനങ്ങള്‍ മികച്ചതായി. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവുമെന്ന് താന്‍ കരുതിയതല്ലെന്നും പ്രതിപക്ഷത്തിന്റെ പ്രകടനം അത്ര മോശയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.