ഹിമന്തബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയായേക്കും, തർക്കമൊഴിയുന്നില്ല, ഡല്‍ഹിയില്‍ ചര്‍ച്ച

0
66

ഹിമന്തബിശ്വ ശര്‍മ്മ അടുത്ത അസം മുഖ്യമ​ന്ത്രിയായി ചുമതലയേല്‍ക്കും .ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സര്‍ബാനന്ദ സോനാവാളിനേയും ബിശ്വ ശര്‍മ്മയേയും ഡല്‍ഹിയിലേക്ക്​ വിളിപ്പിച്ചു. ഞായറാഴ്​ച ഉച്ചയോടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ പ്രഖ്യാപിക്കുമെന്നാണ്​ സൂചന. അതേസമയം, സര്‍ബാനന്ദ സൊനോബാൾ മുഖ്യമന്ത്രി പദത്തിനായി വാശി പിടിക്കുന്നത് ബിജെപി നേതുത്വത്തെ വല്ലാതെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിമന്തബിശ്വ ശര്‍മ്മയും സര്‍ബാനന്ദ സോനോബാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന്​ ഉടന്‍ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ്​ ബിശ്വ ശര്‍മ്മയെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ്​ നിരീക്ഷണസമിതി അംഗങ്ങളും യോഗത്തില്‍ പ​ങ്കെടുക്കും.