കഞ്ചാവ് ലോബികള്‍ തമ്മില്‍ സംഘര്‍ഷം; ആറ്റിങ്ങലിൽ യുവാവ് വെട്ടേറ്റു മരിച്ചു

0
92

കഞ്ചാവ് കച്ചവടത്തെ ചൊല്ലി രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് വെട്ടേറ്റു മരിച്ചു. മണമ്പൂർ കൊടിതൂക്കി കുന്ന് കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കല്ലറ തോട്ടത്തിന് സമീപം വെച്ച്‌ സംഘടിച്ച്‌ എത്തിയ അക്രമികള്‍ ബോംബെറിഞ്ഞു വീഴ്ത്തി മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലപാതകത്തിന് പിന്നില്‍ എന്നും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയെന്നും കടയ്ക്കാവൂര്‍ പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജോഷിയും നിരവധി അക്രമ കഞ്ചാവ് വിപണന കേസുകളിലെ പ്രതിയാണ്.