ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടുത്തം, പടര്‍ന്നത് നാവികരുടെ മുറിയില്‍ നിന്നും

0
76

ഇന്ത്യയുടെ വിമാനവാഹക യുദ്ധകപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടിത്തം. കർണാടകത്തിലെ കാര്‍വാര്‍ തുറമുഖത്ത് വച്ചാണ് കപ്പലില്‍ നിന്നും പുക ഉയരുന്നത് കണ്ടെത്തിയത്. കപ്പലില്‍ നാവികരുടെ താമസത്തിനായി ഒരുക്കിയിരുന്ന ഭാഗത്താണ് തീ പിടിച്ചത്. ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നാവികര്‍ ചേര്‍ന്ന് തീയണച്ചതായും ആര്‍ക്കും സംഭവത്തില്‍ പരിക്കില്ലെന്നും നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നാവികസേന അധികൃതര്‍ അറിയിച്ചു. ഒഴുകുന്ന എയര്‍ഫീല്‍ഡ് എന്നാണ് ഐഎന്‍എസ് വിക്രമാദിത്യ അറിയപ്പെടുന്നത്. 2013ല്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ ഈ കപ്പല്‍ വാങ്ങിയത്.