തവനൂരിൽ എല്ലാ വർഗീയ കോമരങ്ങളും ഒരുമിച്ചു പടനയിച്ചിട്ടും മുട്ടുകുത്തിക്കാൻ കഴിഞ്ഞില്ല: കെ ടി ജലീൽ

0
90

 

എല്ലാ പ്രതിലോമകാരികളും മതരാഷ്‌ട്ര വാദികളും ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയക്കോമരങ്ങളും ഒരുമിച്ചു പടനയിച്ചിട്ടും തവനൂരിൽ ഇടതുപക്ഷം നേടിയ അതിഗംഭീര വിജയം അവിസ്മരണീയമാണെന്ന് കെ ടി ജലീൽ. ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പരസ്പരം തോളിൽ കയ്യിട്ടാണ് അങ്കത്തട്ടിൽ ലീഗിനും കോൺഗ്രസിനുമൊപ്പം നിലയുറപ്പിച്ചത്.

എല്ലാവരും ചേർന്ന് പതിനെട്ടടവും പയറ്റിയിട്ടും എൽഡിഎഫിനെ മുട്ടുകുത്തിക്കാൻ കഴിയാതെ പോയത് സത്യം ഏതു പക്ഷത്താണെന്നതിൻ്റെ വ്യക്തമായ തെളിവാണെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം തീവ്രവാദികൾ ഇസ്ലാമിക വിരുദ്ധനെന്ന് എന്നെ മുദ്രകുത്തിയപ്പോൾ ഹിന്ദു വർഗീയവാദികൾ ഞാനൊരു ഹൈന്ദവ ശത്രുവാണെന്നാണ് കട്ടായം പറഞ്ഞത്.

മാനവികതക്ക് എതിര് നിൽക്കുന്നവർ ഏതു മത പക്ഷത്തായാലും പല്ലും നഖവും ഉപയോഗിച്ച് ഇക്കാലമത്രയും എതിർത്തിട്ടുണ്ട്. എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായാലും ജനങ്ങളെ ഭിന്നിപ്പിക്കുന്ന സങ്കുചിത ആശയങ്ങളോടുള്ള എതിർപ്പ് അവസാനിപ്പിക്കുന്ന പ്രശ്നമേയില്ല. പോസ്റ്റിന്റെ പൂർണരൂപം.