ആരോഗ്യ പ്രവർത്തകർക്കായി കെഎസ്ആർടിസി സംസ്ഥാനത്ത് 54 ഷെഡ്യൂളുകൾ സർവ്വീസ് നടത്തുന്നു

0
83

സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കായി സംസ്ഥാനത്ത് കെഎസ്ആർടിസി 54 ഷെഡ്യൂളുകൾ സർവ്വീസ് നടത്തി വരുന്നു.

ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കൽ കോളേജുകൾ , പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സർവ്വീസുകൾ നടത്തുന്നത്. രാവിലെ 6.30 മുതൽ രാത്രി 8.30 മണി വരെയാണ് സർവ്വീസ് നടത്തുന്നത്.

തിരുവനന്തപുരം സോണിൽ 17 ഷെഡ്യൂളും, (ജില്ല തിരിച്ച്, തിരുവനന്തപും- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണിൽ 30 ഷെഡ്യൂളും ( ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശ്ശൂർ- 9) , കോഴിക്കോട് സോണിൽ 7 ( കോഴിക്കോട്- 1, വയനാട്- 6) സർവ്വീസുമടക്കം 54 ഷെഡ്യൂളുകളാണ് സർവ്വീസ് നടത്തുന്നത്.