കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ കെ ശിവൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

0
62

കൊച്ചി കോർപ്പറേഷൻ കൗൺസിലറും ഹെഡ് ലോർഡ് ആൻ്റ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറിയുമായ കെ കെ ശിവൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. രോഗബാധയെത്തുടർന്ന് അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോർപ്പറേഷൻ ഗാന്ധി നഗർ ഡിവിഷനിൽ നിന്നുള്ള അംഗമാണ്‌ ശിവൻ. സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്‌.
ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ കൗൺസിലർ ജോ​സ് ചാ​ക്കോ​ളയും കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയായി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജോ​സി​നെ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ​തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശനിയാഴ്ച പുലർച്ചെ മരിച്ചു. സം​സ്കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍.