Thursday
18 December 2025
24.8 C
Kerala
HomeWorldഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്

ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകമാണെന്നും പ്രിയപ്പെട്ടവർ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങൾ എന്നുമുണ്ടാകും അവർ പറഞ്ഞു.

ഇന്ത്യയിലേക്ക് ഓക്‌സിജൻ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി എത്തിക്കുമെന്നും കഴിയുന്ന എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് നൽകുമെന്നും കമല ഹാരിസ് അറിയിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കൂടുതൽ വാക്‌സിൻ അതിവേഗം ലഭിക്കാൻ കൊവിഡ് വാക്‌സിനുകൾക്ക് പേറ്റന്റ് ഒഴിവാക്കുന്നതിന് പിന്തുണ നൽകും. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ അമേരിക്ക ബുദ്ധിമുട്ടിയപ്പോൾ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോൾ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

 

RELATED ARTICLES

Most Popular

Recent Comments