BREAKING… കൊടുത്തുവിട്ടത് 25 ലക്ഷമല്ല, മൂന്നര കോടി, ബിജെപി കുഴൽപ്പണകേസ് വഴിത്തിരിവിലേക്ക്

0
76

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കുഴൽപ്പണ രൂപത്തിൽ കൊടുത്തുവിട്ടത് 25 ലക്ഷമല്ല, മൂന്നര കോടിയെന്ന് ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍. നേരത്തെ 25 ലക്ഷം രൂപയാണ് താൻ കൊടുത്തുവിട്ടതെന്നായിരുന്നു ധർമരാജൻ പറഞ്ഞിരുന്നത്. മാത്രമല്ല, പൊലീസിൽ നൽകിയ പരാതിയിലും ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ധർമരാജൻ തന്നെയാണ് മൂന്നര കോടി രൂപ കൊടുവിട്ടതെന്നു വെളിപ്പെടുത്തിയത്. പണം കടത്തിയ കാറിന്‍റെ ഡ്രൈവറായ ഷംജീറിന് വാഹനത്തിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച കോടികളെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്ന് ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്. ഇതോടെയാണ് കൊടകര കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്.

കേസ് ഗൗരവമേറിയതാണെന്നും അന്വേഷണം കൂടുതല്‍ കാര്യകക്ഷമമായി നടക്കേണ്ടതുള്ളതിനാലുമാണ് പ്രത്യേക സംഘം രൂപീകരിച്ചതെന്ന് ഡിഐജി എ അക്ബര്‍ പറഞ്ഞു. ധര്‍മ്മരാജന് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇയാള്‍ തന്നെയാണ് പാര്‍ട്ടി ഫണ്ട് കൊടുത്തുവിട്ടതെന്നുമാണ് പോലിസിന്റെ നിഗമനം. ചോദ്യം ചെയ്യലില്‍ ധര്‍മ്മരാജന്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രൂപയുമായി പോകവെ കൊടകരവച്ച്‌ വാഹനാപകടമുണ്ടാക്കി കാറും പണവും തട്ടിയതായി കാറിലുണ്ടായിരുന്ന കോഴിക്കോട്‌ സ്വദേശിയായ കോൺട്രാക്ടർ ധർമരാജൻ കൊടകര പൊലീസിൽ പരാതിനൽകി. റിയൽ എസ്‌റ്റേറ്റ്‌ ആവശ്യത്തിന്‌ കൊച്ചിയിലേക്ക്‌ കൊണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ്‌ അന്വേഷണത്തിൽ കാർ പൊളിച്ചനിലയിൽ കണ്ടെത്തി. എന്നാൽ 25 ലക്ഷമല്ല മൂന്നരക്കോടിയിലധികമുണ്ടെന്നാണ്‌ പൊലീസിന്‌ സൂചന ലഭിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് മൂന്നര കോടി രൂപ കൊടുത്തയച്ചുവെന്നു ധർമരാജൻ വെളിപ്പെടുത്തിയത്.

അതിനിടെ, പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. പണത്തിന്റെ ഉറവിടം അറിയിക്കണമെന്ന അന്വേഷണസംഘത്തിന്റെ നിർദ്ദേശം ഇതുവരെ പ്രതികൾ പാലിച്ചിട്ടില്ല. സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സുനില്‍ നായിക്കില്‍ നിന്ന് ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബിജെപി നേതാക്കളില്‍ ചിലര്‍ കേസില്‍ നേരിട്ട് ഇടപെട്ടുവെന്നാണ് റിപ്പോർട്ടുകൾ.