സൗജന്യ ഭക്ഷണക്കിറ്റ്: കയ്യടിക്കടാ പിണറായിക്ക്, അഭിനന്ദനവുമായി നടന്‍ സിദ്ധാര്‍ഥ്

0
90

 

മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നടന്‍ സിദ്ധാര്‍ഥ്. ലോക് ഡൗണ്‍ സമയത്ത് ഒരാളുപോലും പട്ടിണികിടക്കേണ്ടി വരില്ലെന്ന ട്വീറ്റാണ് കയ്യടിക്കുന്ന ഈമോജി നല്‍കിക്കൊണ്ട് സിദ്ധാര്‍ത്ഥ് പങ്കുവെച്ചത്. അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെയും പിണറായി വിജയനെ അഭിനന്ദിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എല്‍.ഡി.എഫ് തുടര്‍ഭരണം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു പിണറായി വിജയനെ അഭിനന്ദിച്ചുള്ള സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ‘പിണറായ വിജയന്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. പിന്നീടുള്ള ട്വീറ്റില്‍ അടിച്ചു പൊളിച്ചു കേരളം എന്നും പറഞ്ഞിരുന്നു.