പാര്‍ക്ക് ചെയ്​ത കാറില്‍ കുടുങ്ങിയ നാലുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

0
76

വീട്ടുമുറ്റത്ത്​ പാര്‍ക്ക്​ ചെയ്ത കാറിനകത്ത് കുടുങ്ങി നാലുകുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തര്‍പ്രദേശ്​ ഭഗ്പതിലെ ചാന്ദിനഗറിലാണ് സംഭവം. രാജ്​കുമാര്‍ എന്നയാള്‍ പാര്‍ക്ക്​ ചെയ്തിരുന്ന കാറിൽ അയൽവാസികളായ അഞ്ച് കുട്ടികൾ കയറി കളിക്കുകയായിരുന്നു. ഇതിനിടെ കാർ ഓ​ട്ടോലോക്കായി. അഞ്ചുപേരും അകത്ത് കുടുങ്ങി. അവശനിലയിലായ കുട്ടി കാറിന്റെ ഗ്ലാസിൽ ഇടിക്കുന്നത് കണ്ട പരിസരവാസികൾ വന്നുനോക്കിയപ്പോഴാണ് നാലുപേർ അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ വാഹനം തുറന്നു കുട്ടികളെ പുറത്തെടുത്തുവെങ്കിലും നാലുപേർ അപ്പോഴേക്കും മരിച്ചിരുന്നു. ഒരാളുടെ നില അതീവ ഗുരുതരമാണ്​. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഖേഗ്ര ഇൻസ്‌പെക്ടർ എം എസ്​ റാവത്ത്​ പറഞ്ഞു. ശ്വാസംമുട്ടിയാണ്​ ഇവരുടെ മരണം. മരിച്ചവരില്‍ രണ്ടു പെണ്‍കുട്ടികളും രണ്ട്​ ആണ്‍കുട്ടികളും ഉള്‍പ്പെടും.