എറണാകുളം ജില്ലാ അതിർത്തികൾ അടച്ചു; കർശന നിയന്ത്രണം

0
86

 

ലോക്ക്‌ഡൗണിനോടനുബന്ധിച്ച്‌ അന്തർ ജില്ലാ യാത്രകൾ നിരോധിച്ചതിന്റെ ഭാഗമായി ജില്ലയുടെ അതിർത്തികൾ വെള്ളിയാഴ്‌ച രാത്രി പൂർണമായി അടച്ചു. പ്രവേശനത്തിന്‌ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ആലുവ റൂറൽ എസ്‌പി കെ കാർത്തിക് പറഞ്ഞു.

ജില്ലാ അതിർത്തി പങ്കിടുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളുടെ അതിർത്തികളിൽ ബാരിക്കേഡുകൾ തീർത്തു. പൊതുഗതാഗത സംവിധാനം ഇല്ലെങ്കിലും സ്വകാര്യ വാഹനങ്ങളിലുള്ള യാത്രക്കാരെ പരിശോധിച്ചശേഷമേ കടത്തിവിടൂ. റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിൽനിന്നുവരുന്ന വാഹനങ്ങളെ കടത്തിവിടും.

കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും. വിട്ടുവീഴ്‌ചയുണ്ടാകില്ല. അനാവശ്യകാര്യങ്ങൾക്ക്‌ പുറത്തിറങ്ങിയാൽ കർശന നടപടിയെന്നും അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകളിലേക്കു കൂട്ടമായി എത്തരുതെന്നും എസ്‌പി പറഞ്ഞു.