ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോ.പ്രേംകുമാര്‍

0
85

സമൂഹത്തിന്റെ കരുതലിന്റെയും പൊതുനന്മയെയും അശ്ലീലം കലർന്ന ഭാഷയിൽ അപഹസിക്കുകയും പരിഹസിക്കുകയും ചെയ്ത ശ്രീജിത്ത് പണിക്കർ എന്ന തീവ്ര സംഘ്പരിവാറുകാരൻ പങ്കെടുക്കുന്ന ചാനൽ ചർച്ചയിലെ ഒരു പാനലിലും ഉണ്ടാകില്ലെന്ന് ഡോ. പ്രേംകുമാര്‍. പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളോട് സംവദിക്കാന്‍ തന്നെകൊണ്ടാവില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. പ്രേംകുമാറിന്റെ പ്രതികരണം.

പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല.ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല. ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല.