കോവിഡ് പോസിറ്റീവായ മാധ്യമപ്രവർത്തകയെ പരിഹസിച്ച് സംഘികൾ, ഫേസ്ബുക് പോസ്റ്റിൽ സൈബർ ആക്രമണം

0
95

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി ആർ പ്രവീണയ്‌ക്കെതിരെയാണ് മനുഷ്യസ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ബി ജെ പി ആർ എസ് എസ് പ്രവർത്തകരുടെ സൈബർ ആക്രമണം. പ്രവീണയ്ക്ക് പിന്തുണയുമായി വന്ന കമന്റുകൾക്ക് പരിഹാസ ചിരിയും, മീമുകളും നൽകിയാണ് സംഘികളുടെ സൈബർ അക്രമം. കോവിഡ് പോസിറ്റീവായ മനുഷ്യരെ പോലും പരിഹസിക്കുകയും അവർക്ക് മാനസികമായി പോലും പിന്തുണ നൽകാനും കഴിയാത്ത അധഃപതിച്ച മനുഷ്യത്വ വിരുദ്ധ രാഷ്ട്രീയമാണ് ബി ജെ പി യും ആർ എസ് എസ്സും ഉൾക്കൊള്ളുന്നത് എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പറയുന്ന മനുഷ്യരെ പോലും കളിയാക്കുകയാണ് ഇക്കൂട്ടർ. കഴിഞ്ഞ ദിവസം ബി ജെ പി അനുകൂലിയായ ശ്രീജിത്ത് പണിക്കർ കോവിഡ് ബാധിച്ച് ഓക്സിജൻ ലഭിക്കാതെ ബുദ്ധിമുട്ടിയ രോഗിയെ ആംബുലൻസിന് കാത്ത് നിന്ന് സമയം പാഴാക്കാതെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തെ റേപ് തമാശയായി അവതരിപ്പിക്കുകയും, കോവിഡ് ബാധിതനെ കളിയാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരേ വീണ്ടും ആക്ഷേപവും പരിഹാസവുമായി ബി ജെ പി, ആർ എസ് എസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്.