ഓരോ പഞ്ചായത്തിലും കോവിഡ് കോൾ സെൻ്ററുകൾ ഉടൻ ആരംഭിക്കാൻ നിർദേശത്തെ നൽകി:മുഖ്യമന്ത്രി

0
49

ഓരോ പഞ്ചായത്തിലും കോവിഡ് കോൾ സെൻ്ററുകൾ രൂപീകരിച്ച് ഉടനടി പ്രവർത്തനം ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയി. ഈ കോൾ സെൻ്ററുകൾ അതാതു ജില്ലകളിലെ കണ്ട്രോൾ സെൻ്ററുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം. ആ ഏകോപനം ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ കലക്ടർമാർക്കാണ്.

വീടുകളിൽ കഴിയുന്നവർക്ക് കോവിഡ് ഉൾപ്പെടെയുള്ള ഏതു രോഗബാധയാണെങ്കിലും ഇ-സഞ്ജീവനി വഴി ടെലിമെഡിസിൻ സേവനം നേടാവുന്നതാണ്. ആശുപത്രികളിലേയ്ക്ക് പോകുന്നതിനു പകരം കഴിയാവുന്നത്ര ഈ സേവനം ഉപയോഗിക്കാൻ എല്ലാവരും ശ്രമിക്കണം.

ബെഡുകൾ, ഐസിയു ബെഡുകൾ, വെൻ്റിലേറ്ററുകൾ, ഓക്സിജൻ ബെഡുകൾ തുടങ്ങിയവ കോവിഡ് രോഗികളുടേയും കോവിഡേതര രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിൻ്റെ വിശദാംശങ്ങൾ എല്ലാ സർക്കാർ – സ്വകാര്യ ആശുപത്രികളും ഓരോ നാലു മണിക്കൂർ കൂടുന്തോറും നിർബന്ധമായും ജില്ലാ കണ്ട്രോൾ സെൻ്ററുകളിൽ റിപ്പോർട്ട് ചെയ്യണം.

ഇതിൽ വീഴ്ച വരുത്തുന്നത് സർക്കാർ ഓഡിറ്റിംഗിൻ്റെ ഭാഗമായി കണ്ടെത്തിയാൽ കേരള എപിഡമിക് ഡിസീസസ് ആക്റ്റ്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്റ്റ് എന്നിവ അനുസരിച്ച് കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.