ആ​ന്ധ്രയിലെ ചുണ്ണാമ്പുകല്ല് ക്വാറിയില്‍ സ്​ഫോടനം; 10 മരണം

0
79

ആന്ധ്രാപ്രദേശിലെ കഡപ്പയിൽ ചുണ്ണാമ്പുകല്ല് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ പത്തുപേർ മരിച്ചു. നിരവധിപേർ പരിക്കുകളോടെ ക്വാറിക്കുള്ളിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെയായിരുന്നു സ്ഫോടനം. ക്വാറിയിലെ പാറയില്‍ സ്​ഫോടക വസ്​തുക്കള്‍ നിറക്കുന്നതിനിടെയാണ്​ അപകടം. ഇവിടെ തൊഴിലെടുക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. മൊത്തം 40 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.