രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്

0
80

 

രണ്ടാം പിണറായി സർക്കാർ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. സി.പി.എം സി.പി.ഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ലോക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. സി.പി.എം സെക്രട്ടേറിയറ്റ് 18നും ചേരും. ഇതിനു ശേഷമാകും സത്യപ്രതിജ്ഞ ഉണ്ടാവുക.

എ.കെ.ജി സെന്ററിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, പന്ന്യം രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് സഭയിലെത്തിയത്. സ്വതന്ത്രരടക്കം 67 പേർ സിപിഐഎമ്മിനുണ്ട്. 17 പേരാണ് സിപിഐയിൽ നിന്നുള്ളത്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നിവരിൽ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി, ഐഎൻഎൽ തുടങ്ങിയ ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.