ചരിത്ര വിജയം : എൽ ഡിഎഫ് വിജയദിനാഘോഷം ഇന്ന്

0
95

 

നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ ചരിത്ര വിജയം ഇന്ന് വിജയദിനമായി ആഘോഷിക്കുന്നു. രാത്രി ഏഴിന് വീടുകളിൽ ദീപം തെളിക്കും.പൂത്തിരിയും മൺചെരാതുകളും കത്തിക്കും. കുടുംബാംഗങ്ങൾ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിൻ്റെ ഭാഗമാകും.

പരിപാടിയുമായി മുഴുവനാളുകളും സഹകരിക്കണമെന്ന്‌, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എൽഡിഎഫ്‌ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.

ഓൺലൈനായി നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. വത്സൻ പനോളി, പി സന്തോഷ് കുമാർ, സി രവീന്ദ്രൻ, കെ പി മോഹനൻ, വി കെ ഗിരിജൻ, ജോയ് കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, എ ജെ ജോസഫ്, ജോജി തോമസ്‌ ആനിത്തോട്ടം, ജെയ്സൺ, കെ മനോജ്, എം പ്രഭാകരൻ, മുഹമ്മദ് പറക്കാട്ട്, കെ കെ ജയപ്രകാശ്, ഇ പി ആർ വേശാല, കെ സി ജേക്കബ്, ജോസ് ചെമ്പേരി, രതീഷ് ചിറക്കൽ എന്നിവർ പങ്കെടുത്തു. കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.