അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചുവെന്ന്​ പ്രചാരണം; നിഷേധിച്ച്‌​ എയിംസ്​ അധികൃതര്‍

0
54

ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജന്‍(61) കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി പ്രചാരണം. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മരണം റിപ്പോര്‍ട്ട് ചെയ്​തതോടെ ഇക്കാര്യം നിഷേധിച്ച്‌​​ എയിംസ്​ അധികൃതരും മുംബൈ പൊലീസും രംഗത്തെത്തി.

കഴിഞ്ഞ ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്​. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ചോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചതെന്ന് വാർത്ത പുറത്തുവന്നത്. പ്രമുഖ വാർത്താമാധ്യമങ്ങളെല്ലാം റിപ്പോർട്ടും ചെയ്തു.

എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞതോടെയാണ് മരണ വാർത്ത നിഷേധിച്ച് എയിംസ്​ അധികൃതരും ഡൽഹി പൊലീസും രംഗത്തുവന്നത്.
2011ല്‍ മാധ്യമ പ്രവര്‍ത്തകയായ ജ്യോതിര്‍മോയ്​ ഡേയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഛോട്ടാ രാജനെ 2018ല്‍​ കോടതി ജീവപര്യന്തം തടവിന്​ ശിക്ഷിച്ചിരുന്നു.

ഇതിനുശേഷമാണ് തിഹാർ ജയിലിലേക്ക് മാറ്റിയത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് 2015 ല്‍ അറസ്റ്റിലായ രാജേന്ദ്ര നികല്‍​ജ എന്ന​ ഛോട്ടാ രാജന്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കാന്ത തടവിലായിരുന്നു.

കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്രയില്‍ 70ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്​​ ഛോട്ടാ രാജന്‍.മുംബൈയില്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്ന എല്ലാ കേസുകളും സിബിഐക്ക് കൈമാറിയതിനെത്തുടര്‍ന്ന് ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.

.